പിശാചിന്റെ രക്തം : ലോകമെമ്പാടുമുള്ള എല്ലാ സംസ്‌കാരങ്ങളിലും പ്രേതങ്ങളിലുള്ള വിശ്വാസം കാണപ്പെടുന്നു. 1830കളിൽ ഗോഥിക് നോവലിന്റെ തകർച്ചയ്ക്കും ഒന്നാം ലോക മഹായുദ്ധത്തിൻ്റെ തുടക്കത്തിനും ഇടയിലാണ് "പ്രേതകഥയുടെ സുവർണ്ണകാലം" നിലനിന്നിരുന്നതായി പല സാഹിത്യ നിരൂപകരും വാദിക്കുന്നതായി പ്രേതകഥകളുടെ ചരിത്രകാന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വ്യക്തിയുടെ ശരീരത്തിൽ കടന്നുകൂടിയ ദുരാന്മാവ് സത്യപ്രതിജ്ഞ ചെയ്യുന്നതിലൂടെയോ, വിപുലമായ ഒരു ആചാരം നടത്തുന്നതിലൂടെയോ അല്ലെങ്കിൽ ഉയർന്ന ശക്തിയുടെ പേരിൽ പോകണമെന്ന് ആജ്ഞാപിക്കുന്നതിലൂടെയോ ശരീരം വിട്ട് പോകുന്നതായി കാണാം. അത്തരത്തിൽ എക്കാലത്തെയും ചർച്ചാവിഷയമായിരുന്ന ചുവന്ന അങ്കി എന്ന കോട്ടയം പുഷ്‌പനാഥ് നോവലിൻ്റെ രണ്ടാം ഭാഗമാണ് പിശാചിന്റെ രക്തം.