ജനുവരി 12 :മുത്തങ്ങയിലെ ഉൾവനത്തിൽ നിന്നും അപ്രതീക്ഷിതമായി കണ്ടെത്തുന്ന ഒരു ജഢം. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ തെളിവുകളായി മാറുന്ന ഭയപ്പെടുത്തുന്ന കാരണങ്ങൾ. കുറ്റവാളികളുടെ മോട്ടീവ്. അനുനിമിഷം സംഭവിക്കുന്ന വഴിത്തിരിവുകൾ. അതിലേക്ക് വിരൽ ചൂണ്ടുന്ന മറ്റ് കൊലപാതകങ്ങൾ. പലവഴികളിലൂടെ സഞ്ചരിച്ച് ഒടുക്കം സത്യത്തിന്റെ വെളിച്ചം തെളിയുന്നു. ജനുവരി 12 നീതിക്കും അനീതിക്കുമിടയിലെ നേരിനെ തേടിയുള്ള ഒരു സംഘം അന്വേഷകരുടെ യാത്രയാണ്.