അഘോരി - ശ്രീധരൻ നമ്പൂതിരി എൻ : നമ്മുടെ ജീവിതത്തിലെ എല്ലാ സംഭവവികാസങ്ങളുടെ പിന്നിലും ഈ ജന്മത്തിലെയൊ മുജ്ജന്മത്തിലെയൊ കർ മ്മഫലങ്ങളുമായുള്ള ബന്ധം കുടികൊള്ളുന്നുവെന്നും ആ താപത്രയത്തിൻ്റെ ചരടുകൾ എങ്ങനെ ഈ ജീവിതംകൊണ്ട് അറുക്കാമെന്നും ലളിതമായി വിശദീകരിക്കാനുള്ള ശ്രമത്തിന്റെ ഫലമാണ് 'അഘോരി'. നമുക്കറിയാത്തതിനെയെല്ലാം ഇല്ലാ ത്തതെന്നും പഴയതിനെയെല്ലാം പ്രാകൃതമെന്നും തെറ്റായി പഠിക്കുന്ന ലോകം. അവിടേക്ക് ഒരേസമയം പഴയതും പു തിയതുമായ, അതിനിഗൂഢമായ മറ്റൊരു ലോകത്തെ അവ തരിപ്പിക്കുകയാണ് ഈ കൃതി. ഒപ്പം ഹിമാലയത്തിലൂടെ, അഘോരികളുടെ ജീവിതത്തിലൂടെ, പുനർജന്മങ്ങളിലൂടെ സഞ്ചരിക്കുന്നു ഈ താന്ത്രിക നോവൽ.