'വിഷകന്യക'യാണ് എസ്.കെ.യുടെ സമ്പൂർണ്ണ വിജയം പ്രഖ്യാപനം ചെയ്യുന്ന നോവൽ. അത് ഒരു വ്യക്തിചരിത്രമല്ല, സമൂഹചരിത്രമാണ്. കൃഷി ചെയ്തു ജീവിക്കാൻ മണ്ണന്വേഷിച്ച് മാതൃദേശ മായ തിരുവിതാംകൂർ വിട്ട് മലബാറിലെ തരിശു ഭൂമികളിലേക്കു പോയി. അവിടത്തെ പ്രതികൂലമായ പ്രകൃതിയും പ്രത്യേക ചിന്താഗതിക്കാരനായ മനുഷ്യരും കൂടി സൃഷ്ടിച്ചുകൂട്ടുന്ന പ്രതിബന്ധ ങ്ങളോട് ക്ഷമാപൂർവ്വം പോരാടി ഊഷരപ്രദേശ ങ്ങളെ സസ്യശ്യാമളവും ഫലഭൂയിഷ്ഠവുമാക്കി ത്തീർത്ത്, ഒടുവിൽ കഠിനരോഗബാധിതരായി നശിച്ചടിയുന്ന ഒരു കർഷകസംഘമാണ് അതിലെ നായകൻ, നായികയോ - ആ നായകനെ ദുരെയി രുന്നു കടാക്ഷിച്ചു ചാരത്തുവരുത്തി, അയാളുടെ വിയർപ്പും ചോരയും പ്രേമോപഹാരങ്ങ ളായി കരസ്ഥമാക്കി കഴിഞ്ഞതിനുശേഷം ആ ആരാധകനെ തന്റെ വിഷമയമായ ശരീരം കൊണ്ടാഷിച്ചു കൊല്ലുന്ന തരിശുഭൂമിയും.