വീട്ടു വളപ്പിലൊരു കൃഷിത്തോട്ടം : വീട്ടാവശ്യത്തിനും വാണിജ്യാടിസ്‌ഥാനത്തിലും ജൈവകൃഷി ചെയ്യാനാഗ്രഹി ക്കുന്നവർക്ക് ഉത്തമ വഴികാട്ടി. കൃഷി ജീവിതമാർഗമാക്കിയവർക്കൊപ്പം വീട്ടമ്മമാർക്കും അധികവരുമാനം ആഗ്രഹിക്കുന്ന ഉദ്യോഗസ്‌ഥർക്കും ചെറുപ്പ ക്കാർക്കും റിട്ടയർ ചെയ്‌തവർക്കും ഒരുപോലെ പ്രയോജനകരം. മണ്ണിൻ്റെ ഗുണനിലവാരമറിയൽ മുതൽ ജൈവ കീടനാശിനികളുടെ നിർമാണവും ഉപയോഗവും. കൃഷിയെക്കുറിച്ചു കൂടുതലറിയാനുള്ള വിവരങ്ങൾ തുടങ്ങി ആദ്യമായി കൃഷിയിലേക്കിറങ്ങുന്ന ഏതൊരാളും അറിഞ്ഞിരിക്കേണ്ട കാര്യ ങ്ങളെല്ലാം ചേർത്ത സമഗ്ര കൃഷി ഗൈഡ്. നമ്മുടെ വീട്ടുവളപ്പിനെ സ്വയം പര്യാപ്‌തമായ ഒരു മാതൃകാ ഭക്ഷ്യോൽപ്പാദന യൂണിറ്റാക്കി മാറ്റാൻ പ്രചോദിപ്പിക്കും ഈ പുസ്‌തകം.