വർണ്ണമത്സ്യങ്ങളും വളർത്തുമത്സ്യങ്ങളും വിനോദത്തിനും വരുമാനത്തിനും:അലങ്കാരമത്സ്യ കയറ്റുമതിയിലൂടെ കോടികളുടെ വരുമാനമാണ് കേരളത്തിലെ മത്സ്യകർഷകർ വരും നാളുകളിൽ പ്രതീക്ഷിക്കുന്നത്. വിലയേറിയ അലങ്കാരമത്സ്യങ്ങളും വിദേശീയ വർണമത്സ്യങ്ങളും സമുദ്രജല വർണമത്സ്യങ്ങളുമുൾപ്പെടെ 250 ഓളം ഇനങ്ങളുടെ പരിപാലനവും പ്രജനനവും പ്രകൃതവും പരിചയപ്പെടുത്തുന്ന ഈ പുസ്‌തകം വർണമത്സ്യങ്ങളോടൊപ്പം ഭക്ഷ്യാവശ്യത്തിനുതകുന്ന വളർത്തുമത്സ്യങ്ങളുടെ സവിശേഷതകളും വിശദീകരിക്കുന്നു. വീട്ടുമുറ്റത്തെ മീൻകുളം മുതൽ വ്യാവസായിക ഫാമിങ്ങിനുവരെ സഹായകമാകുന്ന മീൻകൃഷിയറിവുകൾ ഇതിലുണ്ട്. സ്‌കൂൾ-കോളജ് വിദ്യാർഥികൾക്ക് പഠനത്തിനും പ്രോജക്റ്റുകൾ തയാറാക്കുന്നതിനും സഹായകം.