ഉള്ളതു പറഞ്ഞാൽ : പതിനെട്ടാം വയസ്സിൽ ജീവിതവിജയം കാംക്ഷിച്ച് വിദേശത്തേക്കു പുറപ്പെട്ട ഒരു ചെറുപ്പക്കാരൻ സ്വപ്രയത്നത്താൽ പത്തു വർഷംകൊണ്ട് ശതകോടീ ശ്വരനായിത്തീർന്നു. എന്നാൽ പണമോ സുഖസൗകര്യങ്ങളോ അല്ല തൻ്റെ യഥാർഥ ലക്ഷ്യമെന്ന ബോധ്യം ആ യുവാവിനുണ്ടായിരുന്നു. ഈശ്വരസാക്ഷാത്കാരമാണ് അതെന്ന തിരിച്ചറിവിൽ, തൻ്റെ എല്ലാ ഭൗതികസൗഭാഗ്യങ്ങളും പരിത്യജിച്ച് സന്ന്യാസം സ്വീകരിക്കാൻ ഇന്ത്യയിലേക്കു മടങ്ങി. ഹിമാലയത്തിലെ ഭീതിദമായ നിശ്ശബ്ദ്‌ദതയിലും ഏകാന്തതയിലും ഓം സ്വാമി കഠിന തപസ്സിൽ മുഴുകി. ഘോരപ്രകൃതിക്കും വന്യമൃഗങ്ങൾക്കും നടുവിൽ വിശപ്പും ദാഹവും അവഗണിച്ച് സാധന ചെയ്‌തു. മരണം എപ്പോഴും അരികെത്തന്നെ പതിയിരുന്നു. പരമമായ സാക്ഷാത്കാരത്തിലേക്ക് അടുക്കുകയായിരുന്നു സ്വാമി. ആ സാധനയുടെയും സന്ന്യാസത്തിൻ്റെയും ഓർമക്കുറിപ്പുകളടങ്ങിയ അസാധാരണ പുസ്‌തകം.