വെജിറ്റേറിയൻ :നിഷ്‌ഠൂരമായ ഒരു സമൂഹത്തി യാങ് ഹൈ എന്ന സ്ത്രീ നടത്തുന്ന കൊടിയ ചെറുത്തുനിൽപ്പാണ് നോവലിൻ്റെ പ്രമേയം. രൂക്ഷഗന്ധമുള്ള പച്ചമാംസത്തിൻ്റെയും കടും ചോരയു ടെയും സ്വപ്‌നത്തിൽനിന്ന് ഒരു രാവിൽ പകച്ചുണർന്ന യോങ്-ഹൈ ഭർത്താവിൻ്റെയും കുടുംബത്തിൻ്റെയും പരിഷ്കൃതസമൂഹ ത്തിൻ്റെയും താത്പര്യത്തിന് വിരുദ്ധമായി മാംസാഹാരം അപ്പാടെ ത്യജിച്ച് ഒരു സസ്യഭുക്കായി മാറാൻ നിശ്ചയിച്ചപ്പോളുളവായ സംഘർഷം അവളെ തകർത്തുകളയാൻ പോന്നതായിരുന്നു. തൻ്റെ ദൃഢനിശ്ചയത്തിന് അവൾക്ക് വലിയ വില നൽകേണ്ടിവന്നു. അതിരറ്റ ഭ്രമാത്മകതയിൽ അവളകപ്പെടുന്നു. തൻ്റെ വായിലേക്ക് ബലേന ഇറച്ചി തിരുകിക്കേറ്റിയ അപ്പനോടുള്ള പക അവൾ തീർത്തത് അടുക്കളയിലെ പഴം മുറിക്കുന്ന കത്തികൊണ്ട് സ്വന്തം കൈത്തണ്ട മുറിച്ചാണ്. മുറിവിലൂടെ കുത്തിയൊലിച്ച ചോരയിൽ അവൾ നിസ്സഹായയായി പതിക്കുന്നു. ദുസ്സ്വപ്‌നമെന്നോ യാഥാർഥ്യമെന്നോ വ്യവച്ഛേദിക്കാനാകാത്ത സംഭവപരമ്പരയാണ് ഇനിയങ്ങോട്ട്. അതിൽ നഗ്നമേനികളിലെ വർണസങ്കലനമുണ്ട്. ഉന്മത്തമായ രതിയുടെ ഊറ്റമുണ്ട്. പർവതനിരകളിലെ മഞ്ഞും മഴയും കാറ്റുകളുമുണ്ട്. സസ്യസമൃദ്ധിയുണ്ട്. ആരവങ്ങളും കനത്ത നിശ്ശബ്ദതയുമുണ്ട്. 2016 ലെ ഇന്റർനാഷണൽ ബുക്കർ സമ്മാനവും 2024 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ കൃതി .