*സിവിക് ജോണിന്റെ ആദ്യ നോവല്‍*-------------------------മലയാളം ജനപ്രിയനോവലിന്റെ പഴയ അന്താരാഷ്ട്രമായ വിഹാരത്തെ ഓർമ്മിപ്പിക്കുംവിധം ഷാങ്ഹായ് എന്ന ചൈനീസ് നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നോവലിന്റെ ചുരുൾ നിവരുന്നത്. എന്നാൽ നിരവധി രാജ്യങ്ങളിൽനിന്നുള്ള, വിവിധ സാംസ്കാരികപശ്ചാത്തലമുള്ള കഥാപാത്രങ്ങൾ ഇടപെടുന്ന ഒരു ഫിക്ഷണൽ സ്പെയ്സ് എന്നത് പഴയ കാലത്തെ അപേക്ഷിച്ച് വളരെ സ്വാഭാവികമായിത്തീർന്ന ഒരു കാലത്താണ് ഇപ്പോൾ നമ്മൾ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ സിവിക് ജോൺ പറയുന്ന കഥ നമുക്ക് അകലെയായിത്തീരുന്നില്ല എന്നു മാത്രമല്ല, നമുക്ക് സ്വയം തിരിച്ചറിയാൻ കഴിയുംവിധം അടുത്തുനിൽക്കുന്നു. പല തലത്തിൽ ഷാങ്ഹായ് ജനപ്രിയ നോവലിന്റെ അന്താരാഷ്ട്രപാരമ്പര്യത്തോടു ചേർന്നുനിൽക്കുന്നു.