നോവൽ, ചെറുകഥ എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള. കുട്ടനാടിന്റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള ഈ കഥാകാരൻ[1] 1912 ഏപ്രിൽ 17ന് ആലപ്പുഴ ജില്ലയിലെ തകഴിയിൽ ജനിച്ചു.തകഴിയുടെ കുട്ടനാടൻ പശ്ചാത്തലത്തിലുള്ള നോവലാണ് രണ്ടിടങ്ങഴി,കുട്ടനാടൻ പാടങ്ങളിൽ പകലന്തിയോളം പണിയെടുത്തു നെൽമണികൾ വിളയിക്കുന്ന കർഷകത്തൊഴിലാളികൾ. ഇവർ വർഗ്ഗബോധത്തോടെ ഉണർന്നെഴുനേറ്റു ചൂഷണത്തെ പരാജയപ്പെടുത്തുന്ന വികാരനിർഭരമായ കഥ. കേരള മോപ്പസാങ്ങ് എന്നും തകഴിയെ വിശേഷിപ്പിക്കാറുണ്ട്.