പുതിയ മനുഷ്യനെക്കുറിച്ചുള്ള ഓഷോ സങ്കല്പം ഒരു നിഷേധിയുടേതാണ്. യഥാർത്ഥസ്വത്വവും യഥാർത്ഥ മുഖവും തേടുന്ന ഒരു വിമതന്റേതാണ്. മുഖംമൂടികളഴിച്ചുമാറ്റാനും സ്വത്വം വെളിപ്പെടുത്താനും തയ്യാറായ മനുഷ്യന്റേതാണ്. താനെന്താണോ അതായിരിക്കലാണ്. അതിനു കഴിയുന്നതാണ് ഏറ്റവും വലിയ അനുഗ്രഹം. സത്യമുള്ള മനുഷ്യൻ, ആത്മാർത്ഥതയുള്ള മനുഷ്യൻ, സ്നേഹവും സഹാനുഭൂതിയുമുള്ള മനുഷ്യൻ - ഓഷോയുടെ മനുഷ്യസങ്കല്പം അതാണ്. അത്തരം മനുഷ്യന്റെ സാന്നിധ്യത്തിൽ ഒരു കാന്തികശക്തി അനുഭവപ്പെടുമെന്ന് ഓരോ സാക്ഷ്യപ്പെടുത്തുന്നു