മത്സരപരീക്ഷകളിലെ മലയാള താരത്തിൽ നിന്നുമുള്ള മുഴുവൻ ചേൾക്കും ഉത്തമനുതാൻ ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പതിവ് ശൈലിയിലുള്ള പുസ്തകങ്ങളിൽ നിന്നും വേറിട്ട രീതിയി ലാണ് മലയാളം പള്ളിക്കുടം എന്ന ഈ പുസ്തകം നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത് ഈ പുസ്തകത്തിന് നാല് ഭാഗങ്ങളുണ്ട്. 1. SCERT STD - V to X കേരള പാഠാവലി, അടിസ്ഥാനപാഠാവലി2 മലയാളം വ്യാകരണം 3 മലയാളം - 51 സെറ്റ് മുൻവർഷ പി എസ് സി ചോദ്യപേപ്പറുകൾ,4. മലയാളം - പ്രസ്താവനാ ചോദ്യങ്ങൾ.5 മുതൽ 10 വരെ ക്ലാസ്സുകളിലെ സ്കൂൾ പാഠപുസ്തകങ്ങളിലെ മലയാളം, മലയാള വ്യാകരണം, പര്യായ പദങ്ങൾ, അർത്ഥവ്യത്യാസം, ശൈലികൾ, കടംകഥകൾ, പഴഞ്ചൊല്ലുകൾ, പദശുദ്ധി, മലയാള സാഹിത്യം, വേറിട്ട വസ്തുതകൾ എന്നിവ ഒരു അദ്ധ്യാപകന്റെ സഹായമില്ലാതെ തന്നെ പഠിച്ചെടുക്കാൻ സഹായകമായ രീതിയിലാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മുൻവർഷ ചോദ്യങ്ങളും പ്രസ്താവനാ ചോദ്യങ്ങളും സിലബസ് അടിസ്ഥാനമാക്കി പ്രാക്ടീസ് ചെയ്യാൻ സഹായകരമാണ്. നിങ്ങളുടെ ചിട്ടയായ പരിശീലനത്തിൽ ഈ പുസ്തകം ഒരു അവിഭാജ്യ ഘടകമായിരിക്കും.