മത്സരപരീക്ഷകളിൽ മുൻനിര റാങ്കുകാരെ നിശ്ചയിക്കുന്നതിൽ Current Affairs ചോദ്യങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. പരീക്ഷയെഴുതുന്ന ഭൂരിഭാഗം ഉദ്യോഗാർത്ഥികളും റാങ്ക് ഫയലുകളെ മാത്രം ആശ്രയിക്കുന്നവരാണ്. എന്നാൽ ആനുകാലികമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് ഈ റാങ്ക് ഫയലുകൾ മതിയാകില്ലായെന്നതാണ് വസ്തുത. സ്ഥിരമായി മത്സരപരീക്ഷകളിൽ ചോദിച്ചു വരുന്ന വസ്തുതകളാണ് Rank Files ലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്. ഇവ യാകട്ടെ പരീക്ഷയെഴുതുന്ന ഭൂരിഭാഗം പേരും പഠിച്ചെടുക്കുകയും ചെയ്യുന്നു. എന്നാൽ Traditional subjects നോടൊപ്പം Current Affairs നും കൂടി പ്രാധാന്യം നൽകുന്നവരാണ് റാങ്ക് പട്ടികയിൽ മുൻനിരയിൽ സ്ഥാനം പിടിക്കുന്നത്. അടുത്ത കാലത്തായി PSC നടത്തിയ എല്ലാ പരീക്ഷകളിലും ആനുകാലിക വിഭാഗത്തിൽ നിന്നുള്ള ചോദ്യങ്ങൾക്ക് പ ത ക മുൻഗണന നൽ കുന്നുണ്ട്. 2019 മുതൽ 2022 മാർച്ച് വരെയുള്ള ആനുകാലിക വിവരങ്ങൾ സമ്പൂർണ്ണമായും കുടാതെ മുൻവർഷങ്ങളിലെ പ്രധാനപ്പെട്ട വസ്തുതകളും കൂടി ഉൾപ്പെടുത്തി Talent Academy തയ്യാറാക്കിയിരിക്കുന്ന Current Affairs Second Edition 2022 എന്ന പുസ്തകം പൂർണ്ണമായിപഠിച്ചെടുത്താൽ വരുന്ന Plus Two level, Degree Level, 10“Level തുടങ്ങിയ പരീക്ഷകളിൽ ആനുകാലിക വിഭാഗത്തിൽനിന്നും മുഴുവൻ മാർക്കും നേടാൻ സാധിക്കും.