PLUS TWO GEOGRAPHY MALAYALAM | EXCEL :ആമുഖം ഭൂഖണ്ഡങ്ങൾ, സമുദ്രങ്ങൾ, നദികൾ, കൊടുമുടികൾ, ജലപ്രവാഹങ്ങൾ, കാലാവസ്ഥ, ധാതുസമ്പത്ത്, കാർഷിക വിളകൾ മുതലായ വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു ശാസ്ത്രശാഖയാണ് ഭൂമിശാസ്ത്രം വളരെയധികം അവസരങ്ങൾ പ്രദാനം ചെയ്യുന്ന ഒരു വിജ്ഞാനശാഖയാണിത്. ഭൂമിശാസ്ത്രത്തിൽ ബിരുദമെടുത്തതിനു ശേഷം ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനും സാധ്യതകളേറെയാണ്. ബിരുദാനന്തര ബിരുദമെടുത്തവർക്ക് സ്പെഷലൈസേഷനിൽ കൂടി കാർട്ടോഗ്രാഫി പഠിക്കാം. ചാർട്ടുകളും ഭൂപടങ്ങളും നിർമിക്കുന്ന പഠനമേഖലയാണിത്. ലോക അതിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ശേഖരിച്ച വിവരങ്ങളെ ആസ്പദമാക്കി രേഖകൾ തയ്യാറാക്കുകയാണ് കാർട്ടോഗ്രാഫർ ചെയ്യുന്നത്. രാജ്യാന്തര മാനദണ്ഡങ്ങൾ അനുസരിച്ച് വളരെ കൃത്യതയോടെ ചെയ്യുന്ന ഒരു ജോലിയാണ് കാർട്ടോഗ്രാഫറുടേത്. നഗരവികസനത്തിനും രൂപകല്പനക്കുംവേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ജോലി കരസ്ഥമാക്കുന്നതിന് ബിരുദതല ത്തിലും മറ്റും യോഗ്യത നേടിയവർക്കും അവസരങ്ങളുണ്ട്. ജനസംഖ്യാ നിയന്ത്രണം, ഗ്രാമവികസനം, പരിസ്ഥിതി എന്നി ങ്ങനെയുള്ള പദ്ധതികൾ ഏറ്റെടുത്തു നടത്തുന്ന സർക്കാരിതര സ്ഥാപനങ്ങളിൽ ജോലി സമ്പാദിക്കുന്നതിന് ഭൂമിശാസ്ത്രത പഠനം അവസരമൊരുക്കുന്നു. ബിരുദാനന്തര ബിരുദത്തിനുശേഷം ടൗൺ പ്ലാനിംഗ്, റീജണൽ പ്ലാനിംഗ്, സർവേയിംഗ്, ലാൻഡ്സ്ലെയ്പിങ്, ആർക്കിടെക്ചർ, ട്രാവൽ ആൻഡ് ടൂറിസം, ഏരിയൽ ഫോട്ടോഗ്രാഫി, റിമോട്ട് സെൻസിംഗ്, ജിയോമാറ്റിക്സ് എന്നിവ പഠിക്കുകയും അതാത് മേഖലകളിൽ പ്രവർത്തിക്കുകയും ചെയ്യാം. ഭൂമിശാസ്ത്രം - II (മാനവ ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാനതത്വങ്ങൾ 6 ഇന്ത്യ- ജനങ്ങളും സമ്പദ്വ്യവസ്ഥയും) എന്ന പരിഷ് കരിച്ച ഈ പുസ്തകം എൻ സി.ഇ.ആർ.ടി സിലബസ്സിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിരിക്കുന്ന ഒരു റഫറൻസ് പുസ്തകമാണ് ഇത്. ഹയർ സെക്കണ്ടറി, സ്റ്റേറ്റ് ഓപ്പൺ സ്കൂൾ, വി എച്ച് എസ് ഇ., സി.ബി.എസ്.ഇ., കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.സിലബസ്സിലുള്ള വിഷയങ്ങൾ മുഴുവനും ലളിതവും സുഗമവുമായ ഭാഷയിൽ ഈ പുസ്തകത്തിൽ പ്രതിപാദി ച്ചിട്ടുണ്ട്. ഓരോ പാഠഭാഗവും എളുപ്പത്തിൽ മനസ്സിലാക്കുന്നതിന് വിശദീകരണത്തോടൊപ്പം ചിത്രങ്ങളും കൃത്യതയാർന്ന ഗ്രാ കളും ഡയഗ്രമുകളും കൊടുത്തിട്ടുണ്ട്. കൂടാതെ പുതിയ പാഠ്യപദ്ധതി പ്രകാരം ധാരാളം പ്രവർത്തന പരിചയ ഭാഗങ്ങളും കൊടുത്തിരിക്കുന്നു. ഏറ്റവും ഒടുവിലത്തെ സ്ഥിതിവിവരകണക്കുകൾ, സെൻസസ് 2011 ന്റെ സംക്ഷിപ്തരൂപം എന്നിവ ഉൾപ്പെടുത്തി ഈ പുസ്തകം സമ്പുഷ്ടമാക്കിയിട്ടുണ്ട്. പ്രായോഗിക ജീവിതത്തിൽ കാണാറുള്ള കാര്യങ്ങൾ ഉദാഹരണ മായെടുത്ത് സങ്കീർണ്ണമായ ഭൂമിശാസ്ത്രത്തിന്റെ വിവരണങ്ങൾ അതീവ ലളിതമാക്കാൻ പരിശ്രമിച്ചിട്ടുണ്ട്.ഇംഗ്ലീഷിൽനിന്നുള്ള പരിഭാഷക്കുണ്ടാകാറുള്ള കൃത്രിമത്വം ഒഴിവാക്കി, മലയാളത്തിന്റെതനതായശൈലിയിലാണ്ഇതിലെപാഠഭാഗങ്ങൾക്രമപ്പെടുത്തിയിരിക്കുന്നത്.എന്നാൽഭൂമിശാസ്ത്രത്തിൽസുപരിചിതമായഇംഗ്ലീഷ്പദങ്ങൾഅതേപടിഉപയോഗിക്കുന്നതിനും ശ്രദ്ധിച്ചിട്ടുണ്ട്. പുതിയ ഗ്രേഡിങ്ങ് രീതിയനുസരിച്ചുള്ള ചോദ്യങ്ങളാണ് ഓരോ അധ്യായത്തിന്റേയും അവസാന ഭാഗത്ത് ചേർത്തിരിക്കുന്നത്. കൂടാതെ മാതൃകാ ചോദ്യപേപ്പർ അനുബന്ധമായി ചേർത്തിട്ടുണ്ട്.