PLUS TWO ECONOMICS -MALAYALAM| EXCEL:ആമുഖം സാമ്പത്തികശാസ്ത്രം - II (സൂക്ഷ്മ, സ്ഥല സാമ്പത്തികശാസ്ത്രത്തിനൊരു മുഖവുര) എന്ന പരിഷ്കരിച്ച ഈ പുസ്തകം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മുമ്പിൽ അവതരിപ്പി ക്കാൻ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. എൻ.സി.ഇ.ആർ.ടി. സിലബസ്സിന്റെ അടിസ്ഥാന ത്തിൽ ഒരു റഫറൻസ് പുസ്തകമായാണ് ഇത് പ്രധാനമായും സംവിധാനം ചെയ്തിരിക്കുന്നത്.ഹയർ സെക്കണ്ടറി, സ്റ്റേറ്റ് ഓപ്പൺ സ്കൂൾ, വി.എച്ച്.എസ്.ഇ., സി.ബി.എസ്.ഇ. കോ കൾക്ക് പഠിക്കുന്ന വിദ്യാർത്ഥികളുടെ ആവശ്യങ്ങളെ മനസ്സിൽ വെച്ചുകൊണ്ടാണ് ഇത് തയ്യാ റാക്കിയിരിക്കുന്നത്. സിലബസ്സിലുള്ള വിഷയങ്ങൾ മുഴുവനും ലളിതവും സുഗമവുമായ ഭാഷയിൽ ഈ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഓരോ പാഠഭാഗവും വളരെ എളുപ്പത്തിൽ മനസ്സിലാക്കുന്നതിന് ഉദാഹരണങ്ങൾ, പ്രശ്നപരിഹാരം, വിശദീകരണം, കൃത്യതയാർന്ന ഗ്രാഫുകൾ, ഡയഗ്രമുകൾ എന്നിവ കൊടു ത്തിട്ടുണ്ട്. കൂടാതെ, പുതിയ പാഠ്യപദ്ധതിപ്രകാരം ധാരാളം പ്രവർത്തന പരിചയ ഭാഗങ്ങളും അവയുടെ ഉത്തരങ്ങളും കൊടുത്തിരിക്കുന്നു. എൻ.സി.ഇ.ആർ.ടി. പുസ്തകത്തിലുള്ള മുഴുവൻ ഗണിത സമവാക്യങ്ങളുടെയും വിശദീകരണം വിവിധരീതികളിൽ ഉദാഹരണ സഹിതം നൽകിയിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ സ്ഥിതിവിവരകണക്കുകൾ, ബജറ്റിലെ വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തി ഈ പുസ്തകം സമ്പുഷ്ടമാക്കിയിട്ടുണ്ട്. പ്രായോഗിക ജീവിത ത്തിൽ കാണാറുള്ള കാര്യങ്ങൾ ഉദാഹരണമായെടുത്ത് സങ്കീർണ്ണമായ സാമ്പത്തികശാസ്ത്ര സിദ്ധാന്തത്തിന്റെ വിവരണങ്ങൾ അതീവ ലളിതമാക്കാൻ പരിശ്രമിച്ചിട്ടുണ്ട്. ഇംഗ്ലീഷിൽനിന്നുള്ള പരിഭാഷക്കുണ്ടാകാറുള്ള കൃത്രിമത്വം ഒഴിവാക്കി, മലയാളത്തിന്റെ തനതായ ശൈലിയിലാണ് ഇതിലെ പാഠഭാഗങ്ങൾ ക്രമപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സാമ്പത്തികശാസ്ത്രത്തിൽ സുപരിചിതമായ ഇംഗ്ലീഷ് പദങ്ങൾ അതേപടി ഉപയോഗി ക്കുന്നതിനും ശ്രദ്ധിച്ചിട്ടുണ്ട്.പുതിയ ഗ്രേഡിങ്ങ് രീതിയനുസരിച്ചുള്ള മാതൃകാ ചോദ്യങ്ങൾ, എൻ.സി.ഇ.ആർ.ടി, ചോദ്യങ്ങൾ അവയുടെ ഉത്തരങ്ങൾ, എച്ച്.എസ്.ഇ. ചോദ്യങ്ങൾ എന്നിവയാണ് ഓരോ അധ്യായത്തിന്റെയും അവസാന ഭാഗത്ത് ചേർത്തിരിക്കുന്നത്.