പുതുതായി പി.എസ്.സി പ്രസിദ്ധീകരിച്ച സിലബസ് പ്രകാരം പുതിയ പാറ്റേൺ കർശനമായി പാലിച്ച് അതിനനുസൃതമായി തയ്യാറാക്കപ്പെട്ട മോഡൽ ചോദ്യങ്ങളാണ് ഈ ചോദ്യബാങ്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, ഒരേ സമയം റിവിഷനും പുതിയ പാറ്റേണിലുള്ള ചോദ്യങ്ങളും പഠിക്കാനും പരിശീലിക്കാനുമുള്ള അവസര മാണ് ഈ ചോദ്യബാങ്കിൽ കൂടി സാധ്യമാകുന്നത്. ഇതിലുള്ള മോഡൽ ചോദ്യങ്ങളെല്ലാം ഉന്നത നിലവാരമുള്ളതാണ്. പി എസ് സി പരീക്ഷകൾ പുതിയ രീതിയിലേക്ക് മാറിയതിനാൽ ഇനി വിവിധ വിഷയങ്ങളിലെ പ്രസ്താവന ചോദ്യങ്ങൾ പരിശീലിച്ച് വേഗത്തിൽ ശരിയായി ഉത്തരങ്ങൾ എഴുതിയാൽ മാത്രമേ ഉയർന്ന റാങ്ക് കരസ്ഥമാ ക്കാൻ സാധിക്കുകയുള്ളു. അതിനാൽ ശാസ്ത്രീയ മായി മലയാള മനോരമ തൊഴിൽ വീഥിയിൽ KAS ചോദ്യങ്ങൾ തയ്യാറാക്കി പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന KAS Cracker ടീം തയ്യാറാക്കിയതാണ് ഈ ചോദ്യബാങ്ക്.