ഒന്നാം ഫൊറൻസിക് അദ്ധ്യായം :കുറെയേറെ സൂചനകൾ അവശേഷിപ്പിച്ചുകൊണ്ട് ഉല രാഷ്ട്രീയഭാവിയുള്ള ഒരു യുവനേതാവ് അപ്രത്യക്ഷനാകുന്നു. ഒരേസമയം ഡോക്ടറും രാഷ്ട്രീയപ്രവർത്തകനുമായ സുജിത്തിന്റെ തിരോധാനം അന്വേഷിക്കാനെത്തുന്നത് അയാളുടെ സഹപാഠി ഡോ അരുൺ ബാലൻ ഐ.പി.എസ്. ഡോക്ടറായിരിക്കെ ഐ.പി.എസ്. നേടിയ പ്രഗത്ഭനായ കുറ്റാന്വേഷകൻ നാടിൻ്റെ പല ഭാഗങ്ങളിലായി കാണപ്പെട്ട മനുഷ്യശരീരഭാഗങ്ങളുടെ പിന്നിലുള്ള നിഗൂഢത അന്വേഷിച്ച അരുണിനു മുന്നിൽ ചുരുളഴിയുന്നത് പ്രണയവും പകയും രാഷ്ട്രീയ വൈരവും കെട്ടുപിണഞ്ഞ അതിവൈകാരികമായ ഒരു പ്രതികാരകഥയാണ്.