നൂറുല്‍ മുനീറുല്‍ പൂര്‍ണ്ണാനന്ദ : കോഴിക്കോട്ടെ ഒരു ഉള്‍ഗ്രാമത്തില്‍ സമൃദ്ധമായ ബാല്യവും കൗമാരവും ആഘോഷിച്ച മുനീര്‍ എന്ന യുവാവ് ഒരു സുപ്രഭാതത്തില്‍ കാശിയിലെ ശ്മശാനഘാട്ടില്‍ എത്തിച്ചേര്‍ന്ന ജീവിതയാത്രയുടെ കഥ. ദൈവത്തിന്റെ പൊരുള്‍ അന്വേഷിച്ച് ഇറങ്ങുന്നവന്‍ അജ്മീറിലും, വേളാങ്കണ്ണിയിലും, ബുദ്ധഗയയിലും, അമൃതസറിലുമെല്ലാം പല ജന്മങ്ങള്‍ ജീവിച്ചുതീര്‍ക്കുവാന്‍ വിധിക്കപ്പെടുന്നു. നൂറുല്‍ മുനീറുല്‍ പൂര്‍ണ്ണാനന്ദ എന്ന നഗ്നസന്യാസിയായി രൂപാന്തപ്പെടുന്നു. മുനീറിന്റെ ഗൃഹാതുരമായ ബാല്യവും, നഷ്ടമായ ഗ്രാമീണ നന്മകളും, സൗഹൃദത്തിന്റെ അഗാധമായ ആഴങ്ങളും, ഭൗതികതയുടെ നശ്വരതയും, അതിജീവനങ്ങളും ഇടകലര്‍ന്ന ആഖ്യാനം നവ്യമായ ഒരു വായനാനുഭവം നല്‍കുമെന്ന് തീര്‍ച്ചയാണ്. നോവല്‍