നിന്ദിതരും പീഡിതരും :സാഹിത്യത്തിൽ സാർവ്വകാലികതയുടെ പ്രതീകമായി ഫയദോർ ദസ യെവ്സ്കി നിലകൊള്ളുന്നു. വിശ്വസാഹിത്യത്തിലെ കടലാഴമാണ് ഫയദോറിന്റെ കൃതികൾ ദുരിതങ്ങളുടെ കൊടുംകയ്‌പു കുടിച്ചുവറ്റിച്ച മനു ഷ്യാത്മാക്കളാണ് പഫയദോറിൻ്റെ കഥാപാത്രങ്ങൾ. നാം ദുരിതങ്ങളിലകപ്പെട്ടിരിക്കുമ്പോഴാണ് ദസ്‌തയെവ്‌സ്കിയെ വായിക്കേണ്ടത് എന്ന് ഹെർമൻ ഹെസ്സെ ദസ്‌തയെവ്സ്‌കിയുടെ കൃതികൾ ഒരാൾ വായിക്കുന്നുവെങ്കിൽ ആദ്യത്തേതു നിന്ദിതരും പീഡിതരും ആകണം . പോരാ, അയാൾ യുവാവുകൂടിയായിരിക്കണമെന്ന് സ്റ്റീഫൻ സ്വെയ്‌റ്റ് .സ്നേഹാന്വേഷകരുടെയും സ്നേഹംകൊണ്ട് മുറിവേറ്റവരുടെയും മുറിവേൽക്കപ്പെടാൻ മാത്രമാഗ്രഹിക്കുന്ന ആത്മപീഡകരുടെയും ജീവിതമാണ് 'നിന്ദിതരും പീഡിതരും പീഡിതരാക്കപ്പെടുന്ന മനുഷ്യസഞ്ചയത്തിന്റെ ആത്മാവിഷിക്കാരമാണ് ഈ കൃതി.