മാധവിക്കുട്ടിയുടെ പതിമൂന്നു കഥകളുടെ സമാഹാരം. മുഖമില്ലാത്ത കപ്പിത്താൻ, നഗ്‌നശരീരങ്ങൾ, മീനാക്ഷിയമ്മയുടെ മരണം, ശസ്ത്രക്രിയ, ജീനിയസിന്റെ ഭാര്യ, അന്ത്യകൂദാശ, പുതിയ ടിവി സെറ്റ്, സഹൃദയർ, ചന്ദനച്ചിത, അവശിഷ്ടങ്ങൾ, റോസിക്കുട്ടി, എന്നെന്നും താര തുടങ്ങി പതിമൂന്ന് കഥകളാണ് ഈ ചെറുകഥാസമാഹാരത്തിലുള്ളത്. യാഥാർത്ഥ്യവും ഭാവനയും ഇടകലർന്ന ലോകത്തിലൂടെ സഞ്ചരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന കഥാകാരിയായിരുന്നു മാധവിക്കുട്ടി.