സാഹിത്യത്തിന്റെയും കലയുടെയും സൗന്ദര്യം തേടിപ്പോകുന്നതാണ് ഈ പുസ്തകത്തിന്റെ പ്രധാന സവിശേഷത. ദൊസ്തൊയേവ്സ്കിയുടെയും തർകോവ്സ്കിയുടെയും ആരാധകനായിരുന്ന മാത്യൂസ്, ചെക്കോവിനെയും ഓസുവിനെയും വില്യം കാർലോസ് വില്യംസിനെയും ഒക്കെയാണ് ഈ കഥകളിൽ കൂടെ നിറുത്തുന്നത്. ഒരു പന്ത് പിടിച്ചെടുക്കുന്നതുപോലെ, മാത്യൂസിന്റെ കണ്ണുകൾ സൗന്ദര്യത്തെ പിടിച്ചെടുക്കുന്ന സുഖകരമായ കാഴ്ച.------വനജ, ഞാവൽപ്പഴം, ജീവിതം ജീവിതം എന്നു പറയുന്നത്, മുഴക്കം, നളിനി രണ്ടാം ദിവസം, കനം, ചൊവ്വാഴ്ചയല്ലാത്ത ഒരു ദിവസം, വെളുത്ത നിറമുള്ള മയക്കം, മരിച്ച വിശ്വാസികൾക്കുവേണ്ടിയുള്ള പ്രാർഥന, കയ്പ്, പരിഭാഷകൻ എന്നിങ്ങനെ പതിനൊന്നു കഥകൾ. പി.എഫ്. മാത്യൂസിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.