Malayalathinte Suvarnakathakal :കോവിലന്റെ കൃതികളിൽ കാലിപനികതയും ദിവാസ്വപനങ്ങളും ഇല്ല അവിടെ ദുഃഖവും ആർദ്രതയും കരുണയും പ്രണയവുമെല്ലാം പരുക്കൻ യാഥാർത്ഥ്യങ്ങളായി കുട്ടപിടിച്ചു നിൽക്കുന്നു. നിശ്ശൂന്യമായ നഗരവും വിശപ്പിൻ്റെ കരാളതയും മരണത്തിന്റെ രൗദ്രതയും തൊടിയിലെ നനഞ്ഞ മണ്ണും നമ്മുടെ സ്വസ്ഥതയെ കാർന്നുതിന്നുന്നു. തീവ്രമായ ഒരു റിയലിസ്റ്റിക്ക് ബോധത്തിന്റെ ആവിഷ്‌കാരങ്ങളാണവ. പിൽക്കാലത്ത് കോവിലൻ തനിക്കു ചുറ്റുമുള്ള യാഥാർത്ഥ്യങ്ങളെ മിത്തുകളിലൂടെയും മാന്ത്രികതയിലൂടെയും ആവിഷ്കരിച്ച് കൂടുതൽ തീവ്രമാക്കി ഭാഷയിലും സാഹിത്യത്തിലും മുമ്പേ നടന്നവനാണ് കോവിലൻ എന്ന അയ്യപ്പൻ. വേർപിരിഞ്ഞു പോയതിനുശേഷമുള്ള ഒരു കോവിലനെയായിരിക്കും നാം കൂടുതൽ പഠിക്കാൻ ശ്രമിക്കുക.