ലേഡിസ്ഹോസ്റ്റലിലെ ഭീകരൻ : റോമൻ കത്തോലിക്കാ സഭ ആചരിക്കുന്ന പരമ്പരാഗത ലാറ്റിൻ കുർബാനയുടെ വിപരീത സ്വഭാവമുള്ള ഒരു ആചാരമാണ് ബ്ലാക്ക് മാസ് എന്നറിയപ്പെടുന്നത്. മധ്യകാലഘട്ടത്തിൽ ശത്രുക്കളുടെ നാശത്തിനുവേണ്ടി വിശ്വാസികൾ കാഴ്‌ചവച്ചിരുന്ന ദിവ്യബലിയായിരുന്നു ഇത്. ക്രൈസ്തവ ദൈവസങ്കല്പത്തെയും ക്രിസ്‌തുമതത്തെയും നിന്ദിക്കുന്ന രീതിയിൽ സാബത്ത് ദിവസത്തിൽ അനുഷ്‌ഠിക്കുന്ന ഒരു ആചാരമായി ഇതിന്നും തുടരുന്നു. സാത്താനെ പ്രീതിപ്പെടുത്തി തനിക്ക് ആവശ്യമുള്ള ദിവ്യ ശക്തികൾ കൈവരിക്കാൻ സാധിക്കുമെന്ന് ഒരു കൂട്ടർ വിശ്വസിക്കുന്നു. സാത്താൻ ആരാധന പ്രമേയമായി വരുന്ന കോട്ടയം പുഷ്പനാഥിന്റെ നോവലാണ് ലേഡീസ് ഹോസ്റ്റലിലെ ഭീകരൻ.