Kovilan Sampoorna Kathakal കോവിലൻ സമ്പൂർണ കഥകൾ: പരുക്കൻ ഭാഷകൊണ്ട് ചോര പൊടിയുമ്പോഴും വാക്കറിവുകളിലെ ഉള്ളങ്ങളിൽ തോറ്റംപാട്ടുകളുടെ ഇമ്പങ്ങൾ. കേവലമനുഷ്യനെ ദാർശനികപരിപ്രേഷ്യത്തിൽ ചോദനകളുടെ ശുദ്ധരൂപത്തിൽ കത്തിമുനവരപോലെ വരഞ്ഞുവെയ്ക്കുന്ന കോവിലൻകഥകൾക്ക് പച്ചമനുഷ്യന്റെ കാലാതീതമായ നെഞ്ചുറപ്പിൻ്റെ ദാർഢ്യമുണ്ട്. കരിങ്കല്ലുകൊണ്ടുള്ള ഗോലികളിയെ ഓർമ്മിപ്പിക്കുന്ന അനുകരിക്കാനാവാത്ത ഭാഷ.