കൈവരിയുടെ തെക്കേയറ്റം : സൂക്ഷ്മവും ഋജുവുമായ മനുഷ്യാവസ്ഥയുടെ ജീവിതസത്യങ്ങൾ. വിഹ്വലമായ വർത്തമാനകാലത്തിൻ്റെ ഗന്ധപരിസരങ്ങൾ. മലയാള കഥയുടെ ഭാവുകത്വപരിണാമത്തിന്റെ നിർണ്ണായകമായ ഒരു ദശാസന്ധിയിലെ നാഴികക്കല്ലായി ഇതിലെ ഓരോ കഥകളും തലയുയർത്തിപ്പിടിച്ചുനിൽക്കുന്നു. ഏകാഗ്രവും ധ്വനിസാന്ദ്രവുമായ ആഖ്യാനശൈലി.