ഇവാൻ ഇലിയിച്ചിൻ്റെ മരണം :മരണമെന്ന യാഥാർത്ഥ്യത്തെക്കുറിച്ച് ലിയോ ടോൾസ്റ്റോയി എന്ന എഴുത്തുകാരൻ്റെ ജീവിത ദർശനമാണ് 'ഇവാൻ ഇലിയിച്ചിൻ്റെ മരണം, സങ്കല്‌പങ്ങളുടെയും ഭാവനയുടെയും വലിയ ലോകത്തിൽ മാത്രമാണ് മരണമെന്ന വലിയ അനുഭവത്തെക്കുറിച്ചുള്ള സംവാദങ്ങൾ നടക്കുന്നത്. എന്നാൽ, ജീവിതം ഓർക്കാപ്പുറത്തെവിടെയോ കൊഴിഞ്ഞുവീഴുമ്പോൾ ഒരു ദർശനവും മരണത്തെ അഭിമുഖീകരിക്കുന്നവൻ്റെ ഉത്‌കണ്ഠയ്ക്ക് ശമനമാകുന്നില്ല. മരണത്തെ കുറിച്ചുള്ള സന്ദേഹങ്ങൾ അവസാനിക്കുന്നത് മരണത്തോടെയാണെന്നും ജീവിതം ജീവിച്ചു തീരുമ്പോഴാണ് ഉത്കൃഷ്ടമായൊരു ദർശനം പിറവിയെടുക്കുന്നതന്നും ടോൾസ്റ്റോയി നമ്മെ പഠിപ്പിക്കുന്നു.