ISNE HAM ഇസ് നേ ഹം: അഞ്ചൽ താജ് : സ്നേഹം അതിന്റെ ചില വേരിയൻ്റകളെ എനിക്ക് മുന്നിലേക്കും അയച്ചു. അതിൽ ചിലതെന്നെ സ്നേഹിച്ചു. ചിലതെന്നെ ചിന്തിപ്പിച്ചു, ചിലതെന്നെ കൂടുതൽ നല്ല മനു ഷ്യനാക്കി. കൊടുക്കൽ വാങ്ങലുകളിലല്ലാതെ ഭൂമിയിൽ എനിക്ക് ചുറ്റും സ്നേഹമുണ്ടെന്നും സ്നേഹിക്കാൻ മാത്ര മല്ലാതെ ചുറ്റിലും സ്നേഹത്തിന് സാധ്യതകളുണ്ടെന്നും അവരെന്നെ ഓർമപ്പെടുത്തി. എന്റെ ജീവന് ദൈവം തന്ന സ്നേഹത്തിന്റെ മുഖവുമായി ഞാൻ കണ്ടുമുട്ടിയ മനുഷ്യരെ ഞാൻ എന്റെ മനുഷ്യരെന്ന് വിളിച്ചു. ഈ പു സ്തകത്തിലുടനീളം എന്റെ മനുഷ്യരെ ഞാൻ നിങ്ങൾക്ക് തുറന്ന് തരുന്നു. ഇതാണ് ഞങ്ങൾ... ഇസ്നേഹം! ഓർമ്മ \ ഏറ്റവും പ്രിയപ്പെട്ട എന്നോട്- നിമ്‌ന വിജയ് : ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത്? എനിക്ക് എന്നെ ത്തന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയു ന്നിടത്ത്, നാം നമ്മെ സ്വയം ചേർത്തു നിർത്തു ന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുട ങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ.