ദൈവം ഫലിതംസംസാരിക്കുന്നു :ക്രിസോസ്റ്റം തിരുമേനിയുമായി വി.ആർ.ജ്യോതിഷ് നടത്തിയ അഭിമുഖ സംഭാഷണങ്ങളാണ് ഈ പുസ്തകത്തിൽ. ഒറ്റയിരുപ്പിനു വായിച്ചു തീർക്കാൻ തോന്നും. എന്നാൽ അങ്ങനെ വായിച്ചു തീർക്കരുത് എന്നാണ് എനിക്ക് അഭ്യർഥിക്കാനുള്ളത്. കാരണം, തിരുമേനി പറയുന്ന മറുപടികളിൽ ഓരോന്നിലും ഓരോ സന്ദേശമുണ്ട്. ജീവിതത്തെ സംബന്ധിച്ച ആഴമുള്ള ദർശനങ്ങൾ ഉണ്ട്. ദൈവവും മനുഷ്യനും തമ്മിലുള്ള സൂക്ഷ്മമായ ആശയവിനിമയമുണ്ട്. ദൈവത്തിൻ്റെ അദ്യശ്യമായ സാന്നിധ്യമുണ്ട്. അതുകൊണ്ടാണ് ഈ പുസ്തകം സാവധാനം വായിക്കണമെന്നു ഞാൻ ആദ്യമേ പറഞ്ഞത്. ഇന്നസെൻ്റ്