Complete works of Vaikom Muhammad Basheer-മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരംനൽകിയാദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബഷീർ.ബഷീറിന്റെ കൃതികൾ പ്രേമലേഖനം (നോവൽ) സർപ്പയജ്ഞം (നോവൽ) (1943) ബാല്യകാലസഖി (നോവൽ) (1944)[10] ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് (1951) ആനവാരിയും പൊൻകുരിശും (നോവൽ) (1951) പാത്തുമ്മായുടെ ആട് (നോവൽ) (1959) മതിലുകൾ (നോവൽ; 1989-ൽ അടൂർ ഗോപാലകൃഷ്ണൻ മതിലുകൾ എന്നപേരിൽ സിനിമയാക്കി) (1965) ഭൂമിയുടെ അവകാശികൾ (ചെറുകഥകൾ) (1977) ശബ്ദങ്ങൾ (നോവൽ) (1947) അനുരാഗത്തിൻറെ ദിനങ്ങൾ (ഡയറി; “കാമുകൻ്റെ ഡയറി” എന്ന കൃതി പേരുമാറ്റിയത്) (1983) സ്ഥലത്തെ പ്രധാന ദിവ്യൻ (നോവൽ) (1953) വിശ്വവിഖ്യാതമായ മൂക്ക് (ചെറുകഥകൾ) (1954) ഭാർഗ്ഗവീനിലയം (1985) (സിനിമയുടെ തിരക്കഥ; “നീലവെളിച്ചം” (1964) എന്ന ചെറുകഥയിൽനിന്ന്) കഥാബീജം (നാടകത്തിന്റെ തിരക്കഥ) (1945) ജന്മദിനം (ചെറുകഥകൾ) (1945) ഓർമ്മക്കുറിപ്പ് (ചെറുകഥകൾ) (1946) അനർഘനിമിഷം (ലേഖനങ്ങൾ) (1945) വിഡ്ഢികളുടെ സ്വർഗ്ഗം (ചെറുകഥകൾ) (1948) മരണത്തിൻറെ നിഴൽ (നോവൽ) (1951) മുച്ചീട്ടുകളിക്കാരൻറെ മകൾ (നോവൽ) (1951) പാവപ്പെട്ടവരുടെ വേശ്യ (ചെറുകഥകൾ) (1952) ജീവിതനിഴൽപാടുകൾ (നോവൽ) (1954) വിശപ്പ് (ചെറുഥകൾ) (1954) ഒരു ഭഗവദ്ഗീതയും കുറെ മുലകളും (ചെറുകഥകൾ) (1967) താരാ സ്പെഷ്യൽസ് (നോവൽ) (1968) മാന്ത്രികപ്പൂച്ച (നോവൽ) (1968) നേരും നുണയും (1969) ഓർമ്മയുടെ അറകൾ (ഓർമ്മക്കുറിപ്പുകൾ) (1973) ആനപ്പൂട (ചെറുകഥകൾ) (1975) ചിരിക്കുന്ന മരപ്പാവ (ചെറുകഥകൾ) (1975) എം.പി. പോൾ (ഓർമ്മക്കുറിപ്പുകൾ) (1991) ശിങ്കിടിമുങ്കൻ (ചെറുകഥകൾ) (1991) കഥാബീജം (നാടകം) ചെവിയോർക്കുക! അന്തിമകാഹളം! (പ്രഭാഷണം; 1987 ജനുവരിയിൽ കാലിക്കറ്റ് സർവ്വകലാശാല ഡി. ലിറ്റ്. ബിരുദംനൽകിയപ്പോൾനടത്തിയ പ്രഭാഷണം) (1992) യാ ഇലാഹി! (ചെറുകഥകൾ; മരണശേഷം പ്രസിദ്ധീകരിച്ചത്) (1997) സർപ്പയജ്ഞം അതീവലളിതവും എന്നാൽ ശൈലികൾനിറഞ്ഞതുമായ ആ രചനകൾ മലയാളവായനക്കാർക്കു പാരായണസുഗമങ്ങളായിരുന്നെങ്കിലും പരിഭാഷകർക്കു ബുദ്ധിമുട്ടുണ്ടാക്കി. എന്നിരുന്നാലും ബാല്യകാല സഖി, പാത്തുമ്മയുടെ ആട്, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്നീ നോവലുകൾ ഇന്ത്യയിലെ പ്രധാനഭാഷകളിലെല്ലാം തർജ്ജമചെയ്തുപ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ കൃതികൾ സ്കോട്ട്‌ലണ്ടിലെ ഏഡിൻബറോ സർവ്വകലാശാല ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് .[11] ഡോ. റൊണാൾഡ് ആഷർ എന്ന വിദേശിയാണ് ഇവ ഇംഗ്ലീഷിലേക്കു വിവർത്തനംചെയ്തത്. ഫ്രഞ്ച്, മലായ്, ചൈനീസ് , ജാപ്പനീസ് ഭാഷകളിലും പരിഭാഷകൾ വന്നിട്ടുണ്ട്. ഇതിനുപുറമേ മതിലുകൾ, ശബ്ദങ്ങൾ, പ്രേമലേഖനം എന്നീ നോവലുകളും പൂവൻപഴം ഉൾപ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഓറിയന്റ് ലോങ്മാൻ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു. ചലച്ചിത്രങ്ങൾ ഭാർഗ്ഗവീനിലയം ബഷീറിന്റെ നീലവെളിച്ചം എന്ന മൂലകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഭാർഗ്ഗവീനിലയം. ചന്ദ്രതാരയാണ് ഈ ചിത്രം നിർമ്മിച്ചത്. മധുവായിരുന്നു നായകവേഷത്തിൽ. മതിലുകൾ ബഷീറിന്റെ മതിലുകൾ എന്ന നോവൽ സിനിമയായിട്ടുണ്ട്. ആ ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറായി അഭിനയിച്ചത് പ്രശസ്തനടൻ മമ്മൂട്ടി ആണ്. മതിലുകളിലെ അഭിനയത്തിന്, മമ്മൂട്ടിക്കു മികച്ചനടനുള്ള ദേശീയപുരസ്കാരവും ലഭിക്കുകയുണ്ടായി. അടൂർ ഗോപാലകൃഷ്ണനാണ് ഈ ചിത്രം സംവിധാനംചെയ്തത്. സ്ത്രീകഥാപാത്രങ്ങൾ ആരുംതന്നെ അഭിനയിച്ചിട്ടില്ലാത്ത മലയാളചലച്ചിത്രമാണു മതിലുകൾ. ഇതിൽ സ്ത്രീ സാന്നിദ്ധ്യമായി, കെ.പി.എ.സി. ലളിതയുടെ ശബ്ദംമാത്രമാണുള്ളത് ബാല്യകാലസഖി സിനിമയായിത്തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് ബാല്യകാലസഖി. ബാല്യകാലസഖി (1967) സംവിധായകൻ: ശശികുമാർ നിർമ്മാണം: കലാലയ ഫിലിംസ്. പ്രേം നസീറാണ് മജീദായി അഭിനയിച്ചത്. ഷീലയായിരുന്നു നായിക. ബാല്യകാലസഖി - (2014) സംവിധായകൻ: പ്രമോദ് പയ്യന്നൂർ മമ്മൂട്ടിയാണ് ഈ ചിത്രത്തിൽ മജീദായി അഭിനയിച്ചത്. ഇഷ തൽവാർ നായികയുമായി. പ്രേം പാറ്റ വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ പുസ്തകമാണ് പ്രേം പാറ്റ. 1988 ഫെബ്രുവരിമുതൽ ജൂലായ് 8വരെ മാതൃഭൂമി വാരികയിൽ ഇതു പ്രസിദ്ധീകരിച്ചുവന്നിരുന്നു. പ്രണയത്തിന്റെ സ്മരണകൾ എഴുതിക്കാണിക്കുന്ന ബഷീറിന്റെ കൃതിയാണ്, പ്രേം പാറ്റ [12] ബഷീറിന്റെ ജീവിതകാലത്ത് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടില്ല. മരണത്തിന് ആറു വർഷങ്ങൾക്കുശേഷം, പ്രേം പാറ്റ പ്രസിദ്ധീകരിച്ചു. ഡി.സി ബുക്സാണ് ഇതിന്റെ പ്രസാധകർ.[13] ബഹുമതികൾ ഇന്ത്യാ ഗവൺമന്റിന്റെ പത്മശ്രീ (1982) കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് 1970 കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്,1981 കാലിക്കറ്റ് സർവ്വകലാശാലയുടെ 'ഡോക്ടർ ഓഫ് ലെറ്റേഴ്സ്' ബിരുദം (1987) സംസ്കാരദീപം അവാർഡ് (1987) പ്രേംനസീർ അവാർഡ് (1992) ലളിതാംബിക അന്തർജ്ജനം അവാർഡ് (1992)[1]. മുട്ടത്തുവർക്കി അവാർഡ് (1993)[1]. വള്ളത്തോൾ പുരസ്കാരം(1993)[1]. വിവാദങ്ങൾ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് നാടകത്തിൽ നിന്ന് ഒരു രംഗം ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി ബഷീറിന്റെ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് ഉപപാഠപുസ്തകമാക്കാൻ തീരുമാനിച്ചപ്പോൾ മതസംഘടനകളും പ്രതിപക്ഷവും തീവ്രവിമർശനങ്ങളാണുയർത്തിയത്. പ്രധാനമായും, ഗ്രന്ഥത്തിൽ അശ്ലീലമുണ്ട് എന്നായിരുന്നു അവരുടെ വാദം.[14] ഇതിലേറെ വിമർശനശരങ്ങളേറ്റ ഒരു രചനയാണ് ശബ്ദങ്ങൾ കൂടുതൽ അറിവിന് Vaikom Muhammad Basheer എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. ഈ താൾ കേൾക്കൂ (info/dl) Spoken Wikipedia ഈ ഓഡിയോ ഫയൽ താളിന്റെ 2011-08-21 എന്ന ദിവസം എഡിറ്റ് ചെയ്തതിൻ പ്രകാരമാണ് നിർമ്മിച്ചിരിക്കുന്നത് , അതു കാരണം താളിലെ പുതിയ മാറ്റങ്ങൾ ഇവിടെ പ്രതിഫലിക്കണമെന്നില്ല. (ശ്രാവ്യ സഹായി) More spoken articles This is a spoken article. Click here to listen. "Vaikom Muhammad Basheer [വൈയ്ക്കം മുഹമ്മദ് ബഷീർ / வைய்க்கம் முஹம்மத் பஷீற் / वैय्क्कं मुहम्मद् बषीर्]" (വിവരണം) (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2011-07-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-08-04. http://www.venumenon.com/articles/article_page.asp?catid=6&artid=4 http://www.imdb.com/name/nm0059775/ അവലംബം "Information & Public Relations Department, കേരള സർക്കാർ". മൂലതാളിൽ നിന്നും 2007-05-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-14. മഹച്ചരിതമാല,പേജ് 527,DC-Books മഹച്ചരിതമാല - വൈക്കം മുഹമ്മദ് ബഷീർ, പേജ് - 529, ISBN 81-264-1066-3 ബഷീർ സമ്പൂർണ്ണ കൃതികൾ-1 (ഡി.സി.ബുക്സ് 1994) ISBN 81-7130-156-8 "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-01-22. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-07-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-01-22. http://www.manoramaonline.com/news/just-in/vaikom-muhammed-basheer-wife-fabi-basheer-died.html[പ്രവർത്തിക്കാത്ത കണ്ണി] http://onlinestore.dcbooks.com/author/fabi-basheer "You are being redirected..." dcbookstore.com. Whos Who Of Indian Writers. പുറം. 31. ശേഖരിച്ചത് 19 ഫെബ്രുവരി 2020. നീലവെളിച്ചവും മറ്റ് പ്രധാനകഥകളും, ബഷീർ, ഡി സി ബുക്സ്, 2010 നവംബർ [1]|ബഷീറിൻ്റെ പ്രധാനകൃതികൾ [2]|PREMPATTA മഹച്ചരിതമാല, പേജ് 530,DC-Books vte വൈക്കം മുഹമ്മദ് ബഷീർ വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). ചെറുകഥ ഭൂമിയുടെ അവകാശികൾ · വിശ്വവിഖ്യാതമായ മൂക്ക് · ജന്മദിനം · ഓർമ്മക്കുറിപ്പ് · അനർഘനിമിഷം · വിഡ്ഢികളുടെ സ്വർഗ്ഗം · പാവപ്പെട്ടവരുടെ വേശ്യ · വിശപ്പ് · ഒരു ഭഗവദ്ഗീതയും കുറെ മുലകളും · ആനപ്പൂട · ചിരിക്കുന്ന മരപ്പാവ · ശിങ്കിടിമുങ്കൻ · യാ ഇലാഹി · നൂറുരൂപാ നോട്ട് · 'തേന്മാവു് · Basheer.jpg നോവൽ പ്രേമലേഖനം · ബാല്യകാലസഖി · ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് · ആനവാരിയും പൊൻകുരിശും · പാത്തുമ്മായുടെ ആട് · മതിലുകൾ · ശബ്ദങ്ങൾ · സ്ഥലത്തെ പ്രധാന ദിവ്യൻ · മരണത്തിൻറെ നിഴൽ · മുച്ചീട്ടുകളിക്കാരൻറെ മകൾ · ജീവിതനിഴൽപാടുകൾ · താരാ സ്പെഷ്യൽസ് · മാന്ത്രികപ്പൂച്ച · ഓർമ്മക്കുറിപ്പുകൾ ഓർമ്മയുടെ അറകൾ · എം.പി. പോൾ · ബാലസാഹിത്യം സർപ്പയജ്ഞം · തിരക്കഥ നാടകത്തിന്റെ തിരക്കഥ: കഥാബീജം · സിനിമയുടെ തിരക്കഥ: ഭാർഗവീനിലയം മറ്റുള്ളവ ബഹുമതികൾ · കത്തുകൾ