അവഗണിക്കപ്പെട്ട അച്ചുതണ്ടുകൾ-- വിസ്മയിപ്പിക്കുന്ന ധാരാളം സ്ത്രീപുരുഷ കഥാപാത്രങ്ങൾ നിറഞ്ഞതാണ് വ്യാസമഹർഷിയുടെ മഹാഭാരതം. എന്നാൽ നിർണ്ണായകമായ പാത്രധർമ്മങ്ങൾ കൈകാര്യം ചെയ്ത ഗംഗ, സത്യവതി, ഹിഡുംബ മുതലായവർക്ക്, അവർ ന്യായമായും അർഹിക്കുന്ന പ്രാധാന്യം കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്. ഒരു പക്ഷേ പണ്ഡിതന്മാരാലും, വ്യാഖ്യാതാക്കളാലും അവഗണിക്കപ്പെട്ടതാകാം കാരണം. അത്ര പര്യവേക്ഷണം ചെയ്യപ്പെട്ടിട്ടില്ലാത്ത ഗംഗ, സത്യവതി, ഹിഡുംബ എന്നിവരുടെ ചിന്താഗതികളെ, ജീവിതാനുഭവങ്ങളെ, മനോവികാരങ്ങളെ അവരുടെ തന്നെയുള്ള വീക്ഷണങ്ങളിലൂടെ അടുത്തറിയാൻ ശ്രമിക്കുകയാണ് ഈ പുരാണാഖ്യായികയിലൂടെ ചെയ്യുന്നത്. മഹാഭാരതത്തിൽ നിന്നും തുലോം വ്യതിചലിച്ച, നൂതനമായ ഒരു വാദഗതിയാണ് ഈ കഥകളിലൂടെ അവതരിപ്പിക്കുന്നത്.-------------Contents :- ശിവദ എന്ന ഗംഗ..... ഗന്ധവതി എന്ന മത്സ്യഗന്ധി ...... ഹിഡിംബ ഒരിക്കൽ കൂടി. --------- ഈ പുസ്തകം സുരേഷ് പിള്ളയുടെ നാലാമത്തെ പ്രസിദ്ധീകരണമാണ്.