അഘോരി - ശ്രീധരൻ നമ്പൂതിരി എൻ : നമ്മുടെ ജീവിതത്തിലെ എല്ലാ സംഭവവികാസങ്ങളുടെ പിന്നിലും ഈ ജന്മത്തിലെയൊ മുജ്ജന്മത്തിലെയൊ കർ മ്മഫലങ്ങളുമായുള്ള ബന്ധം കുടികൊള്ളുന്നുവെന്നും ആ താപത്രയത്തിൻ്റെ ചരടുകൾ എങ്ങനെ ഈ ജീവിതംകൊണ്ട് അറുക്കാമെന്നും ലളിതമായി വിശദീകരിക്കാനുള്ള ശ്രമത്തിന്റെ ഫലമാണ് 'അഘോരി'. നമുക്കറിയാത്തതിനെയെല്ലാം ഇല്ലാ ത്തതെന്നും പഴയതിനെയെല്ലാം പ്രാകൃതമെന്നും തെറ്റായി പഠിക്കുന്ന ലോകം. അവിടേക്ക് ഒരേസമയം പഴയതും പു തിയതുമായ, അതിനിഗൂഢമായ മറ്റൊരു ലോകത്തെ അവ തരിപ്പിക്കുകയാണ് ഈ കൃതി. ഒപ്പം ഹിമാലയത്തിലൂടെ, അഘോരികളുടെ ജീവിതത്തിലൂടെ, പുനർജന്മങ്ങളിലൂടെ സഞ്ചരിക്കുന്നു ഈ താന്ത്രിക നോവൽ. \ഏഴാം ഭ്രാന്തൻ - ആൻഷൈൻ തോമസ് : വിചിത്ര ഭാവനകളുടെ പായ്മരം കെട്ടിയ വഞ്ചി യാണ് ഈ പുസ്തകം. തുഴഞ്ഞു നാമെത്തുന്നത്, അടിമുടി പരിക്കേറ്റവരുടെ ഒരു തുരുത്തിലാണ്. 'ഇതല്ല ജീവിതം.. ഇതല്ല ജീവിതം' എന്ന വീണ്ടു വിചാരത്തിന്റെ മിന്നലേറ്റ് നീലിച്ചുപോയ മനുഷ്യ രാണവർ. കടൽ പിൻവാങ്ങി കരയെ ഇടമാക്കുന്നതു പോലെ, ഒടുവിൽ കഥയും കഥാപാത്രങ്ങളുമൊക്കെ പിൻവാങ്ങി, അകക്കാമ്പിൽ പ്രഭയുള്ളൊരു വായന ക്കാരൻ മാത്രം ബാക്കിയാവുന്നു.-നോവൽ